പൊതു ശ്മശാനത്തിനും ,കുടിവെള്ള ടാങ്കിനും സമീപം മാലിന്യ കൂമ്പാരം; പ്രദേശവാസികൾ ദുരിതത്തിൽ..
‘പാറത്തോട് : ഒരുമ നഗറിൽ ജനവാസ കേന്ദ്രത്തിലാണ് ഹോട്ടൽ മാലീന്യങ്ങളും, കോഴിക്കടയിലെയും, മീൻ, പച്ചക്കറി കടകളിലെയും ചീഞ്ഞുനാറുന്ന മാലിന്യങ്ങൾ ചില സാമൂഹികവിരുദ്ധർ നിക്ഷേപിച്ചത്.
കുടിവെള്ള പദ്ധതിയുടെ ടാങ്കിനോട് ചേർന്ന് മലീന്യ നിക്ഷേപം നടത്തിയതിനാൽ കാക്കകൾ വിസർജ്യങ്ങൾ കുടിവെള്ള ടാങ്കിൽ കൊത്തി വലിച്ചിടുന്നതുമൂലം നാട്ടുകാരുടെ കുടിവെള്ളവും മുട്ടിയിരിക്കയാണ്. മാലിന്യ നിക്ഷേപം മൂലം പൊതുശ്മശാനത്തിന് സമീപം അനേകം നായകൾ തമ്പടിച്ചിരിക്കയാണ്.ഇത് മൂലം പേപ്പട്ടി ഭീതിയിലായിരുന്ന നാട്ടുകാർ കൂടുതൽ ഭീതിയിലായി. .
കാട്ടുപന്നി ശല്യവും ഇതുമൂലം രൂക്ഷമായി. വീടുകളിൽ നിന്നും കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് കുപ്പികളും, പ്ലാസ്റ്റിക് ബാഗുകളും മറ്റും തരം തിരിച്ച് സൂക്ഷിക്കുന്നതിനായുള്ള ഷെഡ്ഡിൻ്റെ മറവിലാണ് മറ്റ് വിസർജ വസ്തുക്കൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്. ഇതിനെതിരെ കുടിവെള്ള പദ്ധതിയുടെ പ്രസിഡന്റ് രാജു ജോസഫിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചിരിക്കയാണ്. കൊറോണ ഭീതിയിൽ കഴിയുന്ന പ്രദേശവാസികൾക്ക് മാലിന്യ നിക്ഷേപം കൂടിയായപ്പോൾ പകർച്ചവ്യാധി ഭീതികൂടിയായി.
