പൊൻകുന്നത്ത് ആധാരം എഴുത്തുകാരുടെ വാർഷികസമ്മേളനം
പൊൻകുന്നം: ആധാരം എഴുത്ത് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് വാർഷികവും കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് വി.കെ.അൻസർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് എം.ജി.മോഹനകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.എസ്.വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജോളി ജേക്കബ് റിപ്പോർട്ടും ജാൻസിമോൾ ഉലഹന്നാൻ പ്രമേയവും അവതരിപ്പിച്ചു. ടി.പി.രവീന്ദ്രൻപിള്ള, പി.കെ.ലാൽ, കെ.എൻ.മോഹനദാസൻപിള്ള, ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു. ആധാരം എഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധിബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൻ.കെ.സുധാകരൻ നായർക്ക് സ്വീകരണം നൽകി.
