KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്തെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം

മുണ്ടക്കയം: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം തേടി ഗ്രാമപ്പഞ്ചായത്തിൽ അവലോകന യോഗം ചേർന്നു. പുതിയതായി ബൈപാസ് നിർമിച്ചിട്ടും ഭാരവാഹനങ്ങളടക്കമുള്ളവ ഇതുവഴി പോകാൻ തയ്യാറാകാത്തതാണ് ടൗണിലെ വാഹന തിരക്കിന്റെ പ്രധാന കാരണം. ഇതിനാൽ ബൈപാസിന്റെ ഇരുകവാടങ്ങളിലും ദിശാബോർഡുകൾ സ്ഥാപിക്കും, ദേശീയപാതയോരത്തെ വ്യാപാര സ്ഥാപനങ്ങളിൽനിന്നു വാഹനങ്ങളിലേയ്ക്കും വാഹനത്തിൽ നിന്നും സ്ഥാപനങ്ങളിലേക്കും കയറ്റിറക്ക് ജോലികൾ നടത്തുവാൻ നിശ്ചിത സമയം നൽകും. ഇത്തരംകാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം നടപ്പിലാക്കും.

പഞ്ചായത്ത് പ്രസിഡൻറ് രേഖ ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.പ്രദീപ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് മാത്യു, ദേശീയപാത പൊതുമരാമത്ത് ഉദ്യോഗസ്ഥരായ ജയസുധ, ഇ.നവീന, പഞ്ചായത്ത് അംഗങ്ങളായ സി.വി.അനിൽകുമാർ, ഷീബ ദിഫയിൻ, വിവിധ സംഘടന പ്രതിനിധികളായ എം.ജി.രാജു, ആർ.സി.നായർ, അനിൽ സുനിത, പഞ്ചായത്ത് സെക്രട്ടറി ഗിരിജകുമാരി എന്നിവർ പങ്കെടുത്തു.

error: Content is protected !!