KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എലിക്കുളം പഞ്ചായത്ത് രണ്ടാം വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്തത് 154 പേർ

എലിക്കുളം: അൻപതുപേർ പോലും തികച്ചും എത്താത്ത ഗ്രാമസഭയൊക്കെ പഴങ്കഥ! ഹാജർ നില കൊണ്ട് ഹിറ്റായി എലിക്കുളം പഞ്ചായത്ത് രണ്ടാം വാർഡ് ഗ്രാമസഭ. 

154 പേരാണ് പൈക ജ്യോതി പബ്ലിക് സ്‌കൂളിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്തത്. 

പദ്ധതി ആസൂത്രണഭാഗമായി നടത്തിയ ഗ്രാമസഭയിലാണ് പൊതുജനപങ്കാളിത്തമേറിയത്. പൊതുഇടങ്ങൾ, വായനശാലകൾ, റേഷൻകട, അങ്കണവാടി എന്നിവിടങ്ങളിലൂടെ അറിയിപ്പ് നൽകിയാണ് പങ്കാളിത്തം ഉറപ്പാക്കിയതെന്ന് വാർഡംഗം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ബെറ്റി റോയ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിൽസൺ, വാർഡംഗം മാത്യൂസ് പെരുമനങ്ങാട് എന്നിവർ പങ്കെടുത്തു. 

error: Content is protected !!