നവീകരിച്ച തിടമ്പ് സമർപ്പിച്ചു
ഇളങ്ങുളം: ധർമശാസ്താക്ഷേത്രത്തിൽ തിടമ്പ് നവീകരിച്ച് സമർപ്പിച്ചു.
ദേവസ്വത്തിന്റെ ചുമതലയിൽ ശില്പി രാജീവ് പനമറ്റമാണ് നവീകരണം നടത്തിയത്. ചടങ്ങിൽ മേൽശാന്തി കിഴക്കേയില്ലം അനിൽ നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് അഡ്വ. കെ.വിനോദ്, സെക്രട്ടറി ഡി.കെ.സുനിൽകുമാർ, ശില്പി രാജീവ് പനമറ്റം എന്നിവർ പങ്കെടുത്തു.
