KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മണങ്ങല്ലൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കെട്ടിട നിർമ്മാണം പൂര്‍ത്തിയായി

കാഞ്ഞിരപ്പള്ളി : മണങ്ങല്ലൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയായതായി ഡോ.എന്‍.ജയരാജ് എം എല്‍ എ അറിയിച്ചു. നിയോജകമണ്ഡലത്തിലെ ഏക ടെക്‌നിക്കല്‍ ഹൈസ്‌കൂളാണ് ഇത്. എംഎല്‍എ. നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്ന് 1 കോടി രൂപ ചെലവഴിച്ച് രണ്ട് നിലകളിലായിട്ടാണ് പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്. സംസ്ഥാനതലത്തില്‍ ടെക്‌നിക്കല്‍ സ്‌കൂളുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്യുമെന്ന് എം എല്‍ എ അറിയിച്ചു.

error: Content is protected !!