കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം.
കാഞ്ഞിരപ്പള്ളി : പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം തമ്പലക്കാട് എൻ. എസ്. എസ് യു പി സ്കൂളിൽ കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ :റോണി കെ ബേബി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു . കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിനി ജിബു, ബേബി വട്ടക്കാട്ട്, വാർഡ് അംഗങ്ങളായ ബിജോമോൾ ബാബു, അമ്പിളി ഉണ്ണികൃഷ്ണൻ, സിൽവി അനിൽ, ഹെഡ് മിസ്ട്രസ്സ് ലേഖ ജി നായർ, കൃഷി അസിസ്റ്റന്റ്റ് ഡയറക്ടർ നിഷ മാമ്മൻ, കൃഷി ഓഫീസർ ശ്രീനാഥ് പി എന്നിവർ സംസാരിച്ചു.
സ്കൂൾ ഹെഡ് മിസ്ട്രസ്സ് ലേഖ ജി നായർ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ഷൈൻ ജെ, രാജിത കെ സുകുമാരൻ, അഞ്ചു തമ്പി, വിദ്യാർത്ഥികൾ, അധ്യാപക രക്ഷകർത്തൃ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
