KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റംബുട്ടാൻ : വിലയിടിക്കുന്നത് ഇടനിലക്കാരെന്ന് ആക്ഷേപം

കാഞ്ഞിരപ്പള്ളി . റംബുട്ടാൻ വിപണിയിൽ വിപണിമൂല്യം ഉള്ള ഇനങ്ങൾക്കും ഇടനിലക്കാർ വിലയിടിക്കാൻ ശ്രമം നടത്തുന്നതായി കർഷകർക്ക് ആക്ഷേപം. കേരളത്തിന് അകത്തും പുറത്തും മെച്ചപ്പെട്ട വിപണി മൂല്യമുള്ള ഇനങ്ങളെയും സാധാരണ ഇനങ്ങളെയും ഒരുപോലെ കണ്ട് വിലയിടി ക്കാനാണ് ശ്രമമെന്നാണ് പരാതി.

എൻ 18 പോലെയുള്ള ഇനങ്ങൾക്ക് കിലോഗ്രാമിന് 120 മുതൽ 140 രൂപ വരെ കൃഷിസ്ഥലത്ത് വിലയിട്ട് വാങ്ങാൻ വ്യാപാരി കളുണ്ട്. എന്നാൽ അത്രയും വിൽപന മൂല്യം ഇല്ലാത്ത ഇനങ്ങൾ വാങ്ങാൻ കച്ചവടക്കാർ താൽപര്യം കാണിക്കുന്നില്ല. ഈ അവസരം വിനിയോഗിച്ച് റംബുട്ടാനെതിരെ വ്യാജ പ്രചാരണങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. ഇതു വിലയിടിക്കാനും കർഷകരോട് വില പേശാനും വേണ്ടിയാണെന്നാണ് കർഷകരുടെ ആക്ഷേപം.

error: Content is protected !!