KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുക്കൂട്ടുതറ വാണിജ്യ സമുച്ചയം പൊളിച്ചു നീക്കാൻ പഞ്ചായത്ത്.

എരുമേലി. അപകട നിലയിലായ മുക്കൂട്ടുതറ വാണിജ്യ സമുച്ചയം പൊളിച്ചു നീക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയം അപകട നിലയിലായതിനെ തുടർന്നാണ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. എന്നാൽ നഗരമധ്യത്തിലുള്ള ഈ കെട്ടിടം പൊളിച്ചു മാറ്റാത്തതിനെ തുടർന്ന് കെട്ടിടത്തിന്റെ കോൺ ക്രീറ്റ് ഭാഗങ്ങൾ അടർന്നു വീണത് അപകട ഭീതി പരത്തിയിരുന്നു. ഇത് സംബന്ധിച്ച് വിവിധ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും പൊതു പ്രവർത്തകനായ ബിനു നിരപ്പേൽ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. അപകടനിലയിലായ കെട്ടിടം പൊളിച്ചു നീക്കണമെന്ന് മുക്കൂട്ടുതറ പഞ്ചായത്ത് അംഗം സന്തോഷ് കുമാർ പഞ്ചായത്ത് കമ്മിറ്റിയിൽ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. മഴക്കാലമായതോടെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു വീഴുകയാണ്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ അടക്കം കോൺക്രീറ്റ് പൊളിഞ്ഞ് കമ്പി ദ്രവിച്ചു നിൽക്കുകയാണ്.

എത്രയും വേഗം കെട്ടിടം പൊളിച്ചു നീക്കി പുതിയ വാണിജ്യ സമുച്ചയം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

error: Content is protected !!