KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജീപ്പ് നിയന്ത്രണംവിട്ട് റോഡിരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് താഴ്ചയിലേക്ക് വീണു.

കൊടുങ്ങൂർ : ജീപ്പ് നിയന്ത്രണം വിട്ട് നിർത്തിയിട്ട കാറിൽ ഇടിച്ചു താഴ്ചയിലേക്ക് ഇറങ്ങിപ്പോയി. റോഡിന്റെ അരികിൽ നിന്നിരുന്ന ഇളംപള്ളി സ്വദേശി കാർ ഉടമ ആകാശിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.45നു ദേശീയപാത 183ൽ കൊടുങ്ങൂർ ടിഎംഎം ആശുപത്രിപടിക്കു സമീപമാണ് അപകടം.

പൊൻകുന്നം ഭാഗത്തു നിന്നു കൊടുങ്ങൂരിലേക്കു പോയ ജീപ്പ് നിയന്ത്രണംവിട്ടു റോഡരികിൽ ടയർ മാറ്റാൻ നിർത്തിയ കാറിലിടിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് തെന്നിയിറങ്ങി പോകുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്നയാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

error: Content is protected !!