സെൻസസിനുള്ള എന്യൂമേറ്റർമാരുടെ പരിശീലന പരിപാടി പുനർ ക്രമീകരിച്ചു.
കാഞ്ഞിരപ്പള്ളി : വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസിനുള്ള എന്യൂമേറ്റർമാർ/സൂപ്പർവൈസർമാർ എന്നിവരുടെ പരിശീലന പരിപാടി റി ഷെഡ്യൂൾ ചെയ്തതായി കാഞ്ഞിരപ്പള്ളി തഹസിൽദാർ അറിയിച്ചു. ‘സെൻസസ് ഓഫ് ഇൻഡ്യ 2027’ ന്റെ ഒന്നാംഘട്ടം – ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻസുമായി ബന്ധപ്പെട്ട് . സെന്റ് ഡൊമിനിക്‌സ് എച്ച് എസ്. എസ്, കാഞ്ഞിരപ്പള്ളിയിൽ വച്ച് പരിശീലനം നൽകുന്നതിനുള്ള അറിയിപ്പുകൾ പ്രകാരം ബന്ധപ്പെട്ട ജീവനക്കാർക്ക് , 08-06-2026 തീയതി ഒഴിവാക്കി മേൽ പരിശീലന തീയതി 09-06-2026 മുതൽ 11-06-2026 (മൂന്ന് ദിവസം) വരെ അതെ കേന്ദ്രത്തിൽ വച്ചു തന്നെ നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ളതായി കാഞ്ഞിരപ്പള്ളി തഹസിൽദാർ അറിയിച്ചു.
