അരയാഞ്ഞിലിമണ്ണ് നടപ്പാലം: തടസ്സം നീങ്ങുന്നു.
എരുമേലി : അരയാഞ്ഞിലിമണ്ണ് നടപ്പാലത്തിന്റെ നിർമാണം പുനരാരംഭിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞു. സമീപന റോഡിന്റെ നിർമാണത്തിനു സ്ഥലം വിട്ടു കിട്ടാത്തതു മൂലം നിർത്തിവച്ച പണികൾ പഴകുളം മധു എംഎൽ : എയുടെ ഇടപെടലിനെ തുടർ ന്നാണു വീണ്ടും ജീവൻ വച്ചത്. അരയാഞ്ഞിലിമണ്ണ്, ഇടകടത്തി കരകളെ ബന്ധിപ്പിച്ചു പമ്പാ നദിക്കു കുറുകെയാണു നടപ്പാലം പണിയുന്നത്.
ഇതിനായി പട്ടികവർഗ ക്ഷേമ വകുപ്പിൽ നിന്ന് 2.68 കോടി രൂപ അനുവദിച്ചിരുന്നു. ചെറിയ ആംബുലൻസുകൾക്കു കടന്നു പോകാനുള്ള ഇരുമ്പു പാലമാണ് നിർമിക്കുക. ഇതിന്റെ നിർമാണം കരാറായിരുന്നു. 2 തൂണുകളുടെ
അടിത്തറയുടെ പണി ആരംഭിക്കുകയും ചെയ്തു.തുടർന്നാണ് സമീപന റോഡിനു ഭൂമി ലഭിക്കാത്തതിനാൽ നിർത്തിയത്.
പഴകുളം മധു എംഎൽഎ കഴിഞ്ഞ ദിവസം അരയാഞ്ഞിലിമണ്ണ് സന്ദർശിച്ചു. സ്ഥലം ഉടമയുമായി ചർച്ച ചെയ്തു. അദ്ദേഹം സമീപന റോ lഡിനു സ്ഥലം വിട്ടു നൽകാൻ സമ്മതം അറിയിച്ചു. കരാറുകാരനുമായും എംഎൽഎ ബന്ധപ്പെട്ടു. പണി വേഗം ആരംഭിക്കണമെന്ന് നിർദേശം നൽകി. അല്ലെങ്കിൽ കരാർ റദ്ദാക്കി ബദൽ സംവിധാനം ഒരുക്കും. അരയാഞ്ഞിലിമണ്ണിൽ മുൻപ് നടപ്പാലം നിർമിച്ചിരുന്നതാണ്.
2018 ഓഗസ്റ്റ് 15ന് ഉണ്ടായ പ്രളയത്തിൽ തടികളിടിച്ചു തകർന്നിരുന്നു. ജനങ്ങൾക്ക് അക്കരെയി ക്കരെ കടക്കാൻ കോസ്‌വേയാ ണു ആശ്രയം. വെള്ളപ്പൊക്ക ത്തിൽ അതു മുങ്ങുമ്പോൾ നാട് ഒറ്റപ്പെടും. ഇതിന്
പരിഹാരം കാണാനാണ് നടപ്പാലം നിർമിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
