KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമിതവേഗതയിൽ കാറിനെ മറികടക്കുവാൻ ശ്രമിച്ച കെ.എസ്. ആർ. ടി. സി. ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടം.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് തടിമില്ലിനു സമീപം കെഎസ്ആർടിസി ബസ് സ്വകാര്യ ബസിലും കാറിലും ഇടിച്ചു 10 പേർക്കു പരുക്കേറ്റു. പരുക്കേറ്റ ബസ് യാത്രക്കാരായ സുനി (43), സോണി (44), കുഞ്ഞുമേരി (54), ജിസ്മി (20) എന്നിവരും നിസ്സാര പരുക്കേറ്റ
മറ്റുള്ളവരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി. ഇന്നലെ രാവിലെ എട്ടര യോടെയാണ് അപകടം. അമിത വേഗത്തിൽ കാറിനെ മറികടന്നെത്തിയ കെഎസ്ആർടിസി ബസ് സ്വകാര്യ ബസിലും കാറിലും ഇടിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് മാനന്തവാടിക്കുള്ള, തിരുവനന്തപുരം ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസ് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാഞ്ഞിരപ്പള്ളിയിലേക്ക് വന്ന സ്വകാര്യ ബസിന്റെ വലതു വശത്ത് ഇടിക്കുകയായിരുന്നു.

സ്വകാര്യ ബസ് റോഡരികിലേക്ക് വെട്ടിച്ചുമാറ്റിയപ്പോൾ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിലിടിച്ചു. ഭിത്തി ഇളകി മാറിയനിലയിലാണ്

error: Content is protected !!