KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതി ജീവധാരയുടെ ഉദ്ഘാടനം.

കാഞ്ഞിരപ്പള്ളി : സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ് ജീവധാര പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30-ന് മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും. സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ ജോയി മുണ്ടാമ്പള്ളി സമ്മേളനത്തിൽ അധ്യക്ഷനാകും.
പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫ്. റോണി കെ..ബേബി എം എൽ എ നിർവഹിക്കും.

സൗജന്യമായി വൃക്കരോഗികൾക്ക് മരുന്ന് സഹായം, ഡയാലിസിസ് സഹായം, ഡയാലിസിസ് കിറ്റുകൾ, ആവശ്യമായ ഇൻജക്ഷനുകൾ എന്നിവ
ജീവധാര” പദ്ധതിയിലൂടെ നടപ്പിലാക്കും.

വൃക്കരോഗികൾക്ക് കൂടുതൽ സാമ്പത്തിക ആശ്വാസവും ചികിത്സാ പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്വരുമ ഈ ഡയാലിസിസ്
സഹായ പദ്ധതി മുന്നോട്ടു വെയ്ക്കുന്നത്. ചികിത്സാചെലവിന്റെ ഭാരം കുറച്ച് കൂടുതൽ രോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ സംരംഭം സമൂഹത്തിലെ സുമനസ്സുകളുടെ സഹകരണത്തോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത് .

സമ്മേളനത്തിൽ മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ ഡയക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി. എം. ഐ. മുഖ്യപ്രഭാഷണം നടത്തും.

error: Content is protected !!