കുടുംബശ്രീക്കാര്‍ക്കായി രോഗനിർണയ ക്യാമ്പ്.
കൊടുങ്ങൂര്‍ : വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്കായി തൈറോയ്ഡ് രോഗനിർണയ ക്യാമ്പ് നടത്തുന്നു. 9ന് രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ക്യാമ്പ്. പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്.പുഷ്കലാ ദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷൻ ഏഴിന് വൈകിട്ട് നാലിന് അവസാനിക്കും.
