KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് വി​ട്ടു​കൊ​ടു​ക്കേ​ണ്ടെ​ന്ന് സി​പി​ഐ

കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റ് ഒ​രു കാ​ര​ണ​വ​ശാ​ലും വി​ട്ടു​കൊ​ടു​ക്കേ​ണ്ടെ​ന്ന് സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ത​വ​ണ 3800 വോ​ട്ടു​ക​ൾ​ക്ക് മാ​ത്രം പ​രാ​ജ​യ​പ്പെ​ട്ട സീ​റ്റി​ൽ ഇ​ത്ത​വ​ണ വി​ജ​യ സാ​ധ്യ​ത​യു​ണ്ട്. വാ​ഴൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ഇ​തി​നു മു​ന്പ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ വി​ജ​യി​ച്ചി​ട്ടു​മു​ണ്ട്. അ​തി​നാ​ൽ സീ​റ്റ് സി​പി​ഐ​ക്ക് ത​ന്നെ​യാ​ണ് അ​ർ​ഹ​ത​യെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 
കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​റ്റെ​ടു​ത്ത് കോ​ട്ട​യം, പൂ​ഞ്ഞാ​ർ സീ​റ്റു​ക​ൾ ന​ൽ​കാ​മെ​ന്ന സി​പി​എ​മ്മി​ന്‍റെ ഫോ​ർ​മു​ല യോ​ഗം ത​ള്ളിക​ള​ഞ്ഞു. ഇ​ന്നു കാ​നം രാ​ജേ​ന്ദ്ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗ​വും ചേ​രു​ന്നു​ണ്ട്.

error: Content is protected !!