KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ റോ​ഡു​ക​ൾ ബി​എം​ബി​സി ന​വീ​ക​ര​ണ​ത്തി​ന് 3.35 കോ​ടി

പൊ​ൻ​കു​ന്നം: കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ൾ ബി​എം​ബി​സി ന​വീ​ക​ര​ണ​ത്തി​നാ​യി 3.35 കോ​ടി അ​നു​വ​ദി​ച്ച​താ​യി ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​റി​യി​ച്ചു. പൊ​തു​മ​രാ​മ​ത്ത് ബ​ജ​റ്റ് ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. വാ​ഴൂ​ർ സെ​ക്ഷ​ൻ പ​രി​ധി​യി​ലു​ള്ള ഒ​റ​വ​യ്ക്ക​ൽ – കൂ​രാ​ലി റോ​ഡി​ന് ര​ണ്ടു കോ​ടി, എ​രു​മേ​ലി സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള പൊ​ന്ത​ൻ​പു​ഴ – മു​ക്ക​ട റോ​ഡി​ന് 1.35 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ട​ൻ ജോലികൾ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

error: Content is protected !!