ചിറക്കടവ്: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ വേലകളിക്ക് ചൊവ്വാഴ്ച തുടക്കം

ചിറക്കടവ്: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ വേലകളിക്ക് ചൊവ്വാഴ്ച തുടക്കം. വൈകീട്ട് തെക്കുംഭാഗം ശ്രീമഹാദേവ വേലകളി സംഘത്തിലെ കുട്ടികളാണ് വേല നടത്തുന്നത്. കോവിഡ് നിയന്ത്രണം മൂലം ഇത്തവണ ചടങ്ങു മാത്രമായാണ് വേലകളി നടത്തുന്നത്. ബുധനാഴ്ച വടക്കുംഭാഗം സംഘത്തിന്റെ വേലകളിയുണ്ട്. വ്യാഴാഴ്ച പള്ളിവേട്ട ഉത്സവത്തിനും വെള്ളിയാഴ്ച ആറാട്ടിനും ഇരുസംഘങ്ങളും ചേർന്നുള്ള കൂടിവേലയാണ്. അയ്യപ്പൻ ചിറക്കടവിൽ ആയോധന കല അഭ്യസിച്ചു എന്ന ഐതിഹ്യത്തിന്റെ പിൻബലത്തിൽ നടത്തുന്ന വേലകളിയിൽ പങ്കെടുക്കുന്ന ബാലന്മാർക്കൊപ്പം മണികണ്ഠ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം.

error: Content is protected !!