മികച്ച വരുമാനം ലഭിക്കാൻ മൂല്യവർദ്ധിത ഉൽപ്പന്നനിർമാണത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കണമെന്ന് കേന്ദ്ര മന്ത്രി ശോഭ കരന്തലജെ

വാഴൂർ : കർഷകർക്ക്‌ മികച്ച വരുമാനം ലഭിക്കാൻ ഉള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ പറഞ്ഞു.കേന്ദ്ര കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കൊടുങ്ങൂരിൽ ആരംഭിച്ച തിരുവിതാംകൂർ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ഷെയർ സർട്ടിഫിക്കറ്റ് വിതരണ ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇതിന്റെ പ്രയോജനങ്ങൾ കർഷകർക്ക് പരമാവധി പ്രയോജനപ്പെടുത്തണം. മികച്ച വരുമാനം ലഭിക്കാൻ മൂല്യവർദ്ധിത ഉൽപ്പന്നനിർമാണത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കണമെന്നും മന്ത്രി ശോഭ കരന്തലജെ പറഞ്ഞു.

ദേശീയ തലത്തിൽ പതിനായിരം ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രുപീകരിയ്ക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടിരിയ്ക്കുന്നത്. ഇതിലൂടെ കർഷകരുടെ ഉല്പന്നങ്ങൾ സംഭരിക്കുകയും മികച്ച വില ഉറപ്പു വരുത്തുവാനും ലക്ഷ്യം വെയ്ക്കുന്നു. യോഗത്തിൽ കമ്പിനി ചെയർമാൻ അഡ്വ.ജി രാമൻ നായർ അധ്യക്ഷത വഹിച്ചു.ബി ജെ പി മുൻ ജില്ലാ പ്രസിഡൻ്റ് എസ് ശിവരാമപണിക്കർക്ക് ഷെയർ സർട്ടിഫിക്കറ്റ് നൽകി വിതരണ ഉദ്‌ഘാടനം മന്ത്രി നിർവ്വഹിച്ചു.

മാനേജിംഗ് ഡയറക്ടർ വി എൻ മനോജ് . ബി.ജെ പി .സംസ്ഥാന ജനറൽ സെക്രട്ടറി സി . കൃഷ്ണകുമാർ , ഉത്തരമേഖലാ സംഘടനാ സെക്രട്ടറി കെ.പി.സുരേഷ്, ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ , ബാം കോ ചെയർമാൻ പി ആർ മുരളിധരൻ , ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ ഉപാധ്യക്ഷൻ അഡ്വ. നോബിൾ മാത്യൂ , വിദേശമലയാളി രാജശേഖരൻ നായർ,റബ്ബർ ബോർഡ് മെമ്പർ എൻ. ഹരി, ബി ജെ പി മണ്ഡലം പ്രസിഡണ്ട് ടി ബി ബിനു, ജനറൽ സെക്രട്ടറി അനീഷ് കുമാർ ചമ്പക്കര,കമ്പിനി സി.ഇ.ഒ. റ്റി എസ് രോഹിൻ , കെ എസ്. ഹരികുമാർ ,കെ എസ്. ബിനു, നീതു ഹരി, തുടങ്ങിയവർ സംസാരിച്ചു. പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനിക്ക് ക്യാഷ് അവാർഡ് നൽകി മന്ത്രി അനുമോദിച്ചു

error: Content is protected !!