KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നേത്രദാന പക്ഷാചരണത്തിന് തുടക്കം

കാഞ്ഞിരപ്പള്ളി ∙ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ നേത്രദാന സമ്മതപത്രം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. പി.എൻ.വിദ്യാധരൻ, പാറത്തോട് പഞ്ചായത്ത് സ്ഥിരസമിതി ചെയർമാൻ ടി.രാജൻ, ദേശീയ അന്ധതാ നിവാരണ പരിപാടി ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ. ടി.കെ.ബിൻസി എന്നിവർ പ്രസംഗിച്ചു. ഡോ.അനു ആന്റണി സെമിനാർ നയിച്ചു.

സൗജന്യ നേത്ര ക്യാംപും നടത്തി.

error: Content is protected !!