KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെരുവന്താനം ഗ്രാമപഞ്ചായത്ത് സംരംഭകർക്കുള്ള ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

പെരുവന്താനം ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കുള്ള ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കേരള സർക്കാരിന്റെ ഒരുലക്ഷം സംരംഭകർ പദ്ധതിയുടെ ഭാഗമായി വ്യാവസായിക വകുപ്പും പെരുവന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണ് സംരഭകർക്കായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്. ഹെൽപ്പ് ഡെസ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി നിർവഹിച്ചു. വ്യാവസായിക വകുപ്പ് ഇന്റേൺ ജോജി ജോസഫ് അധ്യക്ഷത വഹിച്ചു.

എല്ലാ ആഴ്ചയിലും തിങ്കൾ , ബുധൻ ദിവസങ്ങളിൽ ഹെൽപ്പ് ഡെസ്ക് സേവനം ജനങ്ങൾക്ക് പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആർ വിജയൻ, വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട്, പഞ്ചായത്ത് അംഗങ്ങളായ ബൈജു ഇ ആർ, എബിൻ കുഴിവേലി, ഷീബ ബിനോയ്, ഗ്രേസി ജോസ്, സിജി മോൾ എബ്രഹാം, നിജിനി ഷംസുദ്ദീൻ, പഞ്ചായത്ത് സെക്രട്ടറി വിനോദ് ബി , അസിസ്റ്റന്റ് സെക്രട്ടറി പൊന്നമ്മ എ എസ്, വ്യാവസായിക വകുപ്പ് ഇന്റേൺ ജോജി ജോസഫ്, യൂത്ത് കോർഡിനേറ്റർ മനു തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!