ഇക്കോ സെൻസിറ്റീവ് സോൺ : പരാതികൾ അറിയിക്കാൻ സമയം ജനുവരി ഏഴുവരെ

എരുമേലി : സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങൾ , വീടുകൾ , മറ്റു നിർമാണങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങൾ മുഖേന തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കേരളസർക്കാരിന്റെ വെബ് സൈറ്റിൽ അവ ലഭ്യമാണ് . എന്നാൽ കരുതൽമേഖലാ നിയന്ത്രണങ്ങളിൽനിന്ന് ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കണമെന്ന നിലപാട് വ്യക്തമാക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ ഭൂപടവും പ്രസിദ്ധപ്പെടുത്തും. സുപ്രീംകോടതിയിൽ വിവരങ്ങൾ കൈമാറാനുള്ള തീയതി നീട്ടിക്കിട്ടാൻ അപേക്ഷയും നൽകും. കരുതൽമേഖല സംബന്ധിച്ച് അധികവിവരം നൽകാനുള്ള സമയം ജനുവരി ഏഴുവരെ നീട്ടും. ഈമാസം 23 വരെയായിരുന്നു നേരത്തേ സമയം അനുവദിച്ചിരുന്നത്.

എരുമേലി ഗ്രാമപഞ്ചായത്തിലെ വാർഡ് 11 – പമ്പാവാലി, വാർഡ് 12 – എയ്ഞ്ചൽ വാലി എന്നീ പ്രദേശങ്ങൾ വനമേഖലയായി ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് . എരുമേലി ഗ്രാമപഞ്ചായത്തിലെ വാർഡ് 13 – മൂക്കം പെട്ടി 2.വാർഡ് 14 – കണമല എന്നീ പ്രദേശങ്ങൾ ബഫർ സോണായി ഉൾപ്പെടുത്തിയിട്ടുണ്ട്.

കോരുത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 2- മൈനാക്കുളം, വാർഡ് 3- കൊമ്പുകുത്തി, വാർഡ് 4 -മുണ്ടക്കയം ബ്ലോക്ക്,
വാർഡ് 5 -ചണ്ണപ്ലാവ്, വാർഡ് 6 – കോരുത്തോട്, വാർഡ് 7- കുഴിമാവ്, വാർഡ് 8- പള്ളിപ്പടി എന്നീ പ്രദേശങ്ങൾ ബഫർ സോണായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പഞ്ചായത്തുതല, വില്ലേജ്തല സർവേ നമ്പർ ഉൾപ്പെടെയുള്ള നിർമിതികളുടെ വിവരങ്ങളും മാപ്പുകളും സഹിതമുള്ള റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവരങ്ങൾ അറിയിക്കാനുള്ള പ്രൊഫോർമ റിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫോർമ പൂരിപ്പിച്ച് ഡിസംബർ 23നകം eszexpertcommittee@gmail.com ലേക്ക് അയക്കുകയോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭ്യമാക്കുകയോ വേണം.

ഏതെങ്കിലും ഘട്ടത്തിൽ ഉപഗ്രഹചിത്രം കോടതി ആവശ്യപ്പെട്ടാൽ സമർപ്പിക്കേണ്ടിവരും എന്നതിനാൽ സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെസ്രക്) തയ്യാറാക്കി പ്രസിദ്ധീകരിച്ച ഭൂപടം പിൻവലിക്കില്ല. എന്നാൽ, ഇതല്ല സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതെന്നും കേവലം സ്ഥല സൂചിക മാത്രമാണതെന്നും മുഖ്യമന്ത്രിയും വനംമന്ത്രിയും വിശദീകരിച്ചു. നേരിട്ട് നടത്തുന്ന സ്ഥല പരിശോധനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ടാണ് സുപ്രീംകോടതിയിൽ നൽകുക. ഇതിൽ അതത് പ്രദേശത്തെ ജനസാന്ദ്രത പരമാവധി ചൂണ്ടിക്കാട്ടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക : https://www.kerala.gov.in/subdetail/MTAzNDg5MDcyLjI4/MjIwNjM2NjAuMDg=

error: Content is protected !!