വിലവർദ്ധനവിൽ ഇടപെടാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം
കാഞ്ഞിരപ്പള്ളി: നിത്യോപയോഗ സാധനങ്ങളുടെ വില ദിനം പ്രതി വർദ്ധിച്ചിട്ടും വിപണിയിൽ ഇടപെടാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വില വർദ്ധന സൂചിക ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ ആണുള്ളതെന്നും സർക്കാരിന്റെ അലംഭാവം സ്വകാര്യ കുത്തകകളെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
ബ്ലോക്ക് പ്രസിഡൻറ് അഭിലാഷ് ചന്ദ്രന്റെ അധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ.സലീം മുഖ്യപ്രഭാഷണം നടത്തി.കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ്, കെ. പി.സി.സി അംഗം തോമസ് കല്ലാടൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ.ഷെമീർ, റോണി .കെ ബേബി, സുഷമ ശിവദാസ് ,ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രവി .വി സോമൻ, മണ്ഡലം പ്രസിഡന്റുമാരായ ബിജു പത്യാല,ജയകുമാർ കുറിഞ്ഞിയിൽ,ജോജി മാത്യു, മനോജ് തോമസ്, പി.ഡി രാധാകൃഷ്ണ പിള്ള , റോബിൻ വെള്ളാപ്പള്ളി, ജോൺസൺ പി. ഇടത്തിനകം ,മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിൻസി ബൈജു ,നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ്,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി എന്നിവർ പ്രസംഗിച്ചു.