കണ്ണിമല അപകട വളവിൽ നിശ്ചലമായി കെഎസ്ആർടിസി : പരിഭ്രാന്തിയോടെ യാത്രക്കാർ ..

എരുമേലി : കഴിഞ്ഞ ദിവസം അപകടത്തിൽ കുട്ടി മരണപ്പെട്ട കണ്ണിമലയിലെ അപകട വളവിൽ ഇന്നലെ കയറ്റം കയറാനാകാതെ കെഎസ്ആർടിസി ബസ് നിന്നത് ആശങ്ക സൃഷ്ടിച്ചു. നിറയെ യാത്രക്കാരുമായി വന്ന ബസ്  തകരാർ മൂലം എഞ്ചിൻ പ്രവർത്തനം നിലച്ചതാണ്  നിശ്ചലമാകാൻ കാരണം. ബസ് ഇറക്കത്തിലേക്ക് ഉരുളാതിരിക്കാൻ ടയറുകളുടെ ചുവട്ടിൽ കല്ലുകൾ വെയ്ക്കേണ്ടി വന്നു. കെഎസ്ആർടിസി യുടെ വർക്ക് ഷോപ്പ് യൂണിറ്റ് ബസ് എത്തിച്ച് തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. റോഡിൽ ഗതാഗത തടസമാകാത്ത വിധം സൈഡിൽ ബസ് തള്ളി നീക്കി ഒതുക്കി ഇട്ടെങ്കിലും വാഹനങ്ങൾ കടന്നുപോയത് പ്രയാസപ്പെട്ടായിരുന്നു. ഇത് രാത്രിയിൽ അപകട സാധ്യത സൃഷ്‌ടിച്ചേക്കുമെന്ന് പോലിസ് അറിയിച്ചതിനെ തുടർന്ന് വർക്ക് ഷോപ്പ് മൊബൈൽ യുണിറ്റ് ബസിൽ കെട്ടി വലിച്ച് ബസ് നീക്കുകയായിരുന്നു.

error: Content is protected !!