സൈലന്റ് നൈറ്റ് 2കെ22 കരോൾ ഗാന മത്സരം ഭക്തിസാന്ദ്രമായി ..
കൂവപ്പള്ളി സെന്റ് ജോസഫ്‌സ് ഇടവകയിലെ S. M. Y. M ന്റെ ആഭിമുഖ്യത്തിൽ, വിശ്വാസ പരിശീലകരുടെ സഹായത്തോടെ, കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങൾക്ക് വേണ്ടി നടത്തിയ സൈലന്റ് നൈറ്റ് 2k22 കരോൾ ഗാന മത്സരം ഏറെ ശ്രദ്ധേയമായി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും പത്തു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
ശനിയാഴ്ച വൈകിട്ട് കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പാരിഷ് ഹാളിൽ നടന്ന കരോൾ ഗാന മത്സരത്തിന്റെ ഉദ്ഘടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള മുണ്ടക്കയം, പൊൻകുന്നം, വെളിച്ചിയാനി, പൊടിമറ്റം, ആനിക്കാട്, റാന്നി, പൂമറ്റം, ചിറക്കടവ് ദേവാലയങ്ങളിലെ ടീമുകൾക്കൊപ്പം കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിലെയും, മുണ്ടക്കയം MMT ആശുപത്രിയിലെ ടീമുകളും മത്സരിച്ചു.
ഏറെ വാശിയോടെ നടന്ന മത്സരത്തിൽ ചിറക്കടവ് സെന്റ് ഇഫ്രേംസ് ദേവാലയ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ,, ആനിക്കാട് സെന്റ് മേരീസ് ദേവാലയത്തിന്റെ ടീം രണ്ടാം സ്ഥാനവും, പൊടിമറ്റം സെന്റ് മേരീസ് ദേവാലയത്തിന്റെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.