കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മിനി സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ നടത്തി
കാഞ്ഞിരപ്പള്ളി: സർവീസ് പെൻഷൻകാരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മിനി സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് കെ.ഡി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ.ശശീന്ദ്രബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്.നൗഷാദ്, സേവ്യർ മൂലകുന്ന്, ബി.റോബർട്ട്, ആലീസ്‌കുട്ടി, എം.എസ്.സജി എന്നിവർ പ്രസംഗിച്ചു.