KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഴയിടംകാരുടെ പ്രിയപെട്ട ജോസഫാമ്മ ഓർമ്മയായി ..

പഴയിടം: പഴയിടം ഇടവകയുടെ മാത്രമല്ല, പഴയിടം പ്രദേശത്തിന്റെയും വികസനത്തിന് നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ,
നാടിന് ഏറെ പ്രിയപ്പെട്ട, പഴയിടം തിരുഹൃദയമഠാംഗം സിസ്റ്റർ ജോസഫാ കാക്കല്ലിൽ എ സ്എച്ച് (95) എന്ന ജോസഫാമ്മ ഓർമ്മയായി .
പഴയിടം മഠത്തിൽ 47 വർഷം സേവനമനുഷ്ഠിച്ച സിസ്റ്റർ പഴയിടം സഹൃദയ സോഷ്യൽ സെന്റർ സ്ഥാപിച്ച് ഒട്ടേറെ വനിതകൾക്ക് തയ്യൽ, എംബ്രോയിഡറി പരിശീലനം നൽകി. സെന്റ് മൈക്കിൾസ് ഇടവകയിൽ 35 വർഷം യുവദീപ്തി ആനിമേറ്ററായിരുന്നു. സീറോ മലബാർ സഭയിൽ ഏറ്റവുമധികകാലം യുവദീപ്‌തി ആനിമേറ്ററായിരുന്നതും സിസ്റ്ററാണ്.

യുവദീപ്‌തി അംഗങ്ങൾ ക്കൊപ്പം പഴയിടത്ത് നിരവധി പേർക്ക് വീടുകൾ നിർമിച്ചു നൽകുന്നതിന് മുൻകൈ എടുത്തു. വൈദിക മന്ദിരത്തിന്റെ നിർമാണത്തിലും യുവദീപ്‌തിക്കൊപ്പം ശ്രമദാനത്തിന് നേതൃത്വം നൽകി. ഒട്ടേറെ രോഗികൾക്കും നിർധന കുടുംബങ്ങൾക്കും സഹായമെത്തിച്ചു.

വിവിധ റോഡുകളുടെയും കലുങ്കുകളുടെയും നിർമാണത്തിനും സിസ്റ്റർ നേതൃ ത്വം നൽകി. പഴയിടത്ത് മണിമലയാറ്റിൽ ചെക്ക് ഡാം നിർമിക്കാൻ അനുമതി നേടിയതും സിസ്റ്ററിന്റെ ശ്രമഫലമായാണ്. സിസ്റ്റ ർ ജോസഫായുടെ ഭൗതിക ശരീരം പഴയിടം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ സംസ്ക്‌കരിച്ചു .

error: Content is protected !!