KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാറ്റത്ത് കടപുഴകിയ വൻ മരം മാറ്റുവാൻ സാധിച്ചില്ല : ഗതാഗതം പൂർണമായും നിലച്ചു

മുക്കൂട്ടുതറ: കഴിഞ്ഞ ദിവസം ശക്തമായ കാറ്റിൽ എലിവാലിക്കര ഈസ്റ്റ്‌ ഭാഗത്ത്‌ വൈദ്യുതി ലൈൻ തകർത്ത് റോഡിൽ കടപുഴകി വീണ വൻ മരം ഇതുവരെയും നീക്കം ചെയ്യാനായില്ല. ഫയർ ഫോഴ്സ് എത്തി യന്ത്ര വാൾ ഉപയോഗിച്ച് മുറിച്ചെങ്കിലും ക്രയിൻ, ജെസിബി എന്നിവയുടെ സഹായം ഇല്ലാതെ നീക്കാനാവില്ലന്ന് അറിയിച്ച് മടങ്ങി.

വെട്ടിക്കനാൽ തങ്കപ്പന്റെ പുരയിടത്തിൽ നിന്ന മരമാണ് കടപുഴകിയത്. നൂറ് വർഷത്തിന് മേൽ പഴക്കം ചെന്ന വെട്ടി ഇനത്തിലുള്ള മരം ആണത് . മരത്തിൽ ആൽ മരവും കേര ഇനത്തിലുള്ള മരവും ചുറ്റിപ്പിണഞ്ഞ നിലയിലാണ് . ചുവട് ഭാഗത്തിന് നൂറ് ഇഞ്ചിന് മേൽ വണ്ണമുണ്ട്. ക്രയിൻ, ജെസിബി എന്നിവ ഉപയോഗിച്ച് മാത്രമേ നീക്കാൻ കഴിയൂ. എന്നാൽ ഇതിന് പണം ചെലവിടാൻ പഞ്ചായത്ത്‌, വില്ലേജ് അധികൃതർ തയ്യാറാകേണ്ട സ്ഥിതിയാണ്. മരം റോഡിൽ നിന്ന് നീക്കാത്തത് മൂലം ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്.

error: Content is protected !!