പൊള്ളലേറ്റ ചികിത്സയിൽ കഴിയവേ മരണപ്പെട്ട ഒന്നരവയസ്സുകാരി സേറ മരിയയ്ക്ക് കണ്ണീരോടെ വിട ..

കാഞ്ഞിരപ്പള്ളി : തിളച്ച പാൽ അബദ്ധത്തിൽ ശരീരത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയവേ മരണപ്പെട്ട, ഒന്നരവയസ്സുള്ള പിഞ്ചുകുഞ്ഞ് സേറ മരിയയ്ക്ക്, നാട് കണ്ണീരോടെ വിട നൽകി . കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശി പയ്യമ്പള്ളി പ്രിൻസ് തോമസിന്റെയും ദിയയുടെയും മകൾ സേറ മരിയ പ്രിൻസ് – (ഒന്നരവയസ്സ് ) ആണ് ചികിത്സയിൽ കഴിവേ മരണപ്പെട്ടത് . ഴിഞ്ഞ് 12ന് പൊള്ളലേറ്റ സെറ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രാവിലെ ചായ ഉണ്ടാക്കുന്നതിനായി അമ്മ ദിയ സ്റ്റൗവിൽ നിന്നും തിളച്ച പാൽ വാങ്ങിയെടുക്കുന്നതിനിടെയായിരുന്നു അപകടം. പിന്നിലൂടെ ഓടിയെത്തിയ കുഞ്ഞ് അപ്രതീക്ഷിതമായി വസ്ത്രത്തിൽ പിടിച്ചു വലിച്ചപ്പോൾ പാൽപാത്രം മറിഞ്ഞു കുഞ്ഞിന്റെ ദേഹത്തു വീഴുകയായിരുന്നുവെന്നു പ്രിൻസ് പറഞ്ഞു. കണ്ണിലും ചെവിയിലും ഉൾപ്പെടെ ശരീരത്തിന്റെ ഇടതുവശത്തു സാരമായി പൊള്ളലേറ്റു. 16 ദിവസം കുഞ്ഞ് ചികിത്സയിൽ കഴിഞ്ഞു.

ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സേറയെ, പിന്നീട എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടാഴ്ചയോളം എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു സേറയുടെ നില മെച്ചപ്പെട്ടു വരികയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം രാത്രിയിൽ പെട്ടെന്ന് കുട്ടിയ്ക്ക് ശക്തമായ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരാശുപത്രിയിലേക്ക് അടിയന്തിരമായി കൊണ്ടുപോകുവാൻ ശ്രമിച്ചുവെങ്കിലും, കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വ്യാഴാഴ്ച പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു. ഒമാനിൽ ജോലി ചെയ്യുന്ന പ്രിൻസ് കുഞ്ഞിന്റെ മരണ വിവരം അറിഞ്ഞാണ് നാട്ടിലെത്തിയത്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്തു. വ്യാഴാഴ്ച രാവിലെ ഒൻപതിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പൊടിമറ്റം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

error: Content is protected !!