കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകി മാതൃകയായി
കാഞ്ഞിരപ്പള്ളി : ബിഷപ്പ് ഹൗസിൻ്റെ സമീപത്തു നിന്നും കളഞ്ഞുകിട്ടിയ 55000 രൂപ ഉടമസ്ഥന് തിരികെ നൽകി കുട്ടിക്കാനം മരിയൻ കോളജിലെ ജീവനക്കാർ മാതൃകയായി . കാഞ്ഞിരപ്പള്ളി പാറക്കടവ് ടോപ്പ് മേലാട്ടു തകിടി കുന്നത്ത് എബിയും, മുണ്ടക്കയം കരിനിലം സ്വദേശി പുന്നയ്ക്കൽ മനുവും വഴിയിൽ കളഞ്ഞു കിട്ടിയ പണം കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. സപ്ലെക്കോയിലെ ജീവനക്കാരനായ അപ്പു ബാങ്കിൽ അടയ്ക്കുവാൻ കൊണ്ടുപോയ രുപയാണ് നഷ്ടപ്പെട്ടത്.ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തിൽ തുക കൈമാറി.