പാറത്തോട് പഞ്ചായത്ത് മെമ്പർ ജോളി തോമസ് രാജി വെച്ചു.
കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്ത് ഒൻപതാം വാർഡ് അംഗം ഇടക്കുന്നം മുണ്ടപ്ലാക്കൽ ജോളി തോമസ് (എൽ ഡി എഫ്) സർക്കാർ ജോലി ലഭിച്ചതോടെ മെംബർ സ്ഥാനം രാജിവെച്ചു. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ പേരുണ്ടായിരുന്ന ജോളിയ്ക്ക് മുരിക്കുംവയൽ സ്‌കൂളിൽ ഹോസ്റ്റൽ വാർഡൻ ആയി ജോലി ലഭിച്ചതോടെയാണ് മെമ്പർ സ്ഥാനം രാജി വച്ചത് .
19 അംഗങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് 13 അംഗങ്ങളും യു.ഡി.എഫ്. – മൂന്ന്. എസ്.ഡി.പി.ഐ. – രണ്ട്, സ്വത- ഒന്ന് എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില. എൽഡിഎഫിന് ഭൂരിപക്ഷം ഉള്ളതിനാൽ ഈ രാജി ഭരണത്തെ ബാധിക്കില്ല. സിപിഐ മെമ്പറായ ജോളി രാജിവച്ചതോടെ മൂന്ന് അംഗങ്ങളുണ്ടായിരുന്ന സിപിഐക്ക് രണ്ട് അംഗങ്ങളായി ചുരുങ്ങി.