വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്കായി മൽസരങ്ങൾ
കാഞ്ഞിരപ്പള്ളി: വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യ ജീവി സoരക്ഷണ സന്ദേശം പ്രചരിപ്പിക്കാൻ ജില്ലാ തലത്തിൽ സ്ക്കൂൾ – കോളേജ് വിദ്യാർഥികൾക്കായി ഒക്ടോബർ രണ്ട്, മൂന്ന് തിയതികളിൽ മൽസരം സംഘടിപ്പിക്കും.കോട്ടയം എം ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലാണ് മൽസരം.എൽ പി, യുപി വിദ്യാർഥികൾക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിൻറിംഗ്,ഹൈസ്ക്കൂൾ – കോളേജ് വിദ്യാർഥികൾക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിൻറ്റിംഗ് മൽസരങ്ങൾ തുടങ്ങിയ നടക്കും. കൂടുതൽ വിവരങ്ങങ്ങൾക്കു് ഫോൺ: 9447212168