അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ “തുണ’ യുടെ ജില്ലാതല ഉദ്‌ഘാടനം ശനിയാഴ്ച കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പളളി: അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കോട്ടയം ജില്ലയിൽ സാക്ഷത്കരിക്കുന്നതിനായി ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ “തുണ’ എന്ന പേരിലുളള കാമ്പയിൻ പ്രവർത്തനത്തിന് രൂപം നൽകി. ”തുണ’ കാമ്പയിനിലൂടെ അതിദാരിദ്ര്യർക്ക് ആവശ്യമുള്ള അടിസ്ഥാനരേഖകളും, അർഹതയുളളവർക്ക് സുരക്ഷാ പെൻഷനും ലഭിക്കുന്നതിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
കാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വെച്ച് ഒക്ടോബർ ഒന്നിന് രാവിലെ പത്തിന് ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷനാകും . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഐ. എ.എസ്., ജില്ലാ നോഡൽ ഓഫീസർ . പി.എസ്. ഷിനോ എന്നിവർ പങ്കെടുക്കുംമെന്ന് ബ്ലോക്ക് ഭാരവാഹികൾ പത്രസമ്മേളത്തിൽ അറിയിച്ചു .
ഭക്ഷണം സുരക്ഷിത വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാന പ്പെടുത്തിയാണ്. അതിദാരിദ്ര്യം നിർണ്ണയിച്ചിട്ടുള്ളത്. അതിദാരിദ്ര്യ നിർണയ പ്രക്രിയയിലൂടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ കണ്ടെത്തിയ 100 കുടുംബങ്ങളേയും വ്യക്തികളേയും (എരുമേലി -8, കാഞ്ഞിരപ്പള്ളി 21 കുട്ടിക്കൽ, കോരുത്തോട് , മണിമല, മുണ്ടക്കയം, പാറത്തോട്-8) അതിദാരിദ്ര്യ വ്യവസ്ഥയിൽ നിന്നും മോചിപ്പിക്കുന്ന തിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പട്ടികയിൽ ഉൾപ്പെട്ട കുടുംബ ങ്ങൾക്കും/വ്യക്തികൾക്കുമായി ഉടൻ നടപ്പാക്കാവുന്ന സർവ്വീസ് പദ്ധതികൾ, ഹ്രസ്വകാല ത്തേക്ക് നടപ്പാക്കാവുന്ന പദ്ധതികൾ, ദീർഘകാല പദ്ധതികൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടു റേഷൻ കാർഡ്, വോട്ടർ കാർഡ്, തൊഴിലുറപ്പ് കാർഡ്, സാമൂഹ്യസുരക്ഷാ പെൻഷൻ മുത ലായ അവകാശ രേഖകളും അവകാശങ്ങളും ഉടൻ നടപ്പിലാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ വെച്ചു കൂടിയ യോഗത്തിൽ “തുണ’ എന്ന പേരിലുളള കാമ്പയിൻ പ്രവർത്തനത്തിന് രൂപം നൽകി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ല. ഇങ്ങനെയൊരു മാതൃക കാഴ്ച വെയ്ക്കുന്നത്. കാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം കാഞ്ഞിരപ്പളളി ബ്ലോക്ക് അങ്കണത്തിൽ വെച്ച് ഒക്ടോബർ ഒന്നിന് രാവിലെ പത്തിന്.ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷനാകുo . ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് . നിർമ്മലാ ജിമ്മി, . ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഐ. എ.എസ്., ജില്ലാ നോഡൽ ഓഫീസർ . പി.എസ്. ഷിനോ എന്നിവർ പങ്കെടുക്കും.
“തുണ’ കാമ്പയിന്റെ ഭാഗമായി അതിദാരിദ്ര്യർക്ക് ആവശ്യമായ അടിസ്ഥാനരേഖകൾ ലഭിക്കുന്നതിനായി റവന്യൂ, സിവിൽ സപ്ലൈസ്, തദ്ദേശസ്വയംഭരണം, ആരോഗ്യം, അക്ഷയ മുതലായ വകുപ്പുകളുടെ കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ അതിദാരിദ്ര്യരുടെ ആരോഗ്യ പരിചരണത്തിനായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായ ത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ അതിദാരിദ്ര്യരെ ക്യാമ്പിൽ എത്തിക്കുന്നതിനുളള വാഹനം ക്രമീകരിച്ചിട്ടുണ്ട്.
”തുണ’ കാമ്പയിനിലൂടെ അതിദാരിദ്ര്യർക്ക് ആവശ്യമുള്ള അടിസ്ഥാനരേഖകളും, അർഹതയുളളവർക്ക് സുരക്ഷാ പെൻഷനും ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുന്നു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിലെ അതിദാരിദ്ര്യരെ ജീവിതത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനായി “പുനർജ്ജനി’ എന്ന പദ്ധതിക്ക് രൂപം നൽകി ആവശ്യമായ തുക 2022-23 വർഷത്തിൽ വകയിരുത്തും. പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വീൽചെയർ, ശ്രവണസഹായി, സ്വയംതൊഴിൽ സംരഭം, വീട് അറ്റകുറ്റപണിക്കുളം പഞ്ചായത്ത് വിഹിതം, ഭൂമി, വീടിനുള്ള പഞ്ചായത്ത് വിഹിതം, തൊഴിൽ പരിശീലനം, മെഡിക്കൽ ക്യാമ്പ്, വിവിധ ഡിപാർട്മെന്റ് വഴിയുളള സേവനങ്ങൾ, ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കും. മാനസിക വെല്ലുവിളികൾ നേരിടുന്നവരിൽ പുനഃരധിവസിപ്പിക്കേണ്ടതായിട്ടുള്ളവരെ പുനരധി വസിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടവുമായി കൈകോർക്കും.
അതിദാരിദ്ര്യ നിർമ്മാർജ്ജന രംഗത്ത് കാഞ്ഞിരപ്പളളി പഞ്ചായത്ത് സംസ്ഥാനത്ത് ആകെ മാതൃകയാകുന്ന പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ്. വാർത്താ സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ്, ജോയിന്റെ ബി ഡി ഒ കെ എ സിയാദ്, എകറ്റെൻഷൻ ഓഫീസർ ബിലാൽ കെ റാം എന്നിവർ പരിപാടികൾ വിശദീകരിച്ചു..