വാഴൂരിൽ സംരംഭകത്വ ശില്പശാല നടത്തി

വാഴൂർ : 2022 – 23 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ സംരംഭകത്വ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നവസംരംഭങ്ങൾ ആരംഭിക്കുവാൻ താല്പര്യമുളളവർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സഹകരണത്തോടെ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു.

പ്രസ്തുത വകുപ്പിന്റെ കീഴിലുള്ള വിവിധ ലോൺ, സബ്സിഡി സ്കീമുകളെക്കുറിച്ചും വ്യവസായങ്ങൽക്ക് ആവശ്യമായ ലൈസൻ സുകളെയും കുറച്ചും ക്ലാസ് എടുത്തു.

സംരംഭകർക്കായി സർക്കാർ ഒരുക്കിയിട്ടുള്ള പി.എം. ഇ.ജി.പി , മാർജിൻ നാനോ ഗ്രാന്റ് സ്കീം, കെ.ഇ.എൽ .എസ് (കച്ചവട മേഖല ഉൾപ്പെടെ 4% പലിശ) എന്നീ സ്കീമുകളെയും ശില്പശാലയിൽ പരിചയപ്പെടുത്തി.

നിലവിലുള്ളതും ഒരു വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതുമായ ഉത്പാദന യൂണിറ്റുകൾക്ക് നിക്ഷേപ സബ്സിഡി ലഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശവും നല്കി.
വൈസ് പ്രസിഡന്റ് രജ്ഞിനി ബേബിയുടെ അധ്യക്ഷതയിൽ പ്രസിഡൻറ് മുകേഷ് കെ. മണി ഉത്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷാജി പാമ്പൂരി, പി.എം. ജോൺ , അംഗങ്ങളായ ബി.രവീന്ദ്രൻ നായർ, ശ്രീജിത് വെള്ളാവൂർ, വർഗീസ് ജോസഫ് , ശ്രീ കലഹരി, സെക്രട്ടറി പി.എൻ . സുജിത് , വ്യവസായ വികസന ആഫീസർ രാജൻ കെ.വി. എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി ഉപജില്ലാ വ്യവസായ ആഫീസർ അനീഷ് മാനുവൽ ക്ലാസ് നയിച്ചു.

error: Content is protected !!