KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഭർത്താവ് മരിച്ചതറിഞ്ഞ് ഭാര്യ കുഴഞ്ഞു വീണു മരിച്ചു.

കണമല : പമ്പാവാലി സ്വദേശികളായ ദമ്പതികൾ മുംബൈയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ഭർത്താവ് മരിച്ചതറിഞ്ഞ് ഭാര്യ കുഴഞ്ഞു വീണു മരിച്ചു. പമ്പാവാലി തുലാപ്പള്ളി മൂലക്കയം സ്വദേശികളും മുംബയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ദമ്പതികൾ ആണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്. പമ്പാവാലി മൂലക്കയം മുളമൂട്ടിൽ ബിനു കോശി (45), ഭാര്യ പ്രമീള എന്ന ബിൻസി (39) എന്നിവരാണ് മരിച്ചത്.

ഭർത്താവ് ബിനു ഹൃദയാഘാതം മൂലം മരണപ്പെട്ടതറിഞ്ഞു ഭാര്യ ബിൻസി കുഴഞ്ഞു വീണു മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പരേതനായ മുളമൂട്ടിൽ ബാബുവിന്റെ മകനായ ബിനു വർഷങ്ങളായി മുംബയിൽ സ്ഥിര താമസമാണ്.

error: Content is protected !!