KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തുലാപ്പള്ളി സഹകരണ ബാങ്കിന്റെ മുന്നിൽ പ്രതിഷേധ ധർണ.

കണമല : നിക്ഷേപകർക്ക് തുക തിരിച്ചു കൊടുക്കാതെ അഴിമതി നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ‌ തുലാപ്പള്ളി സഹകരണ ബാങ്കിന്റെ മുന്നിൽ പ്രതിഷേ ധർണ നടത്തി. നിരവധി ആളുകൾക്ക് ലക്ഷക്കണക്കിന് രൂപയാണ് ബാങ്ക് നൽകാനുള്ളതെന്നും അഴിമതി മൂലം നഷ്‌ടത്തിലായി കൺസ്യൂമർ സ്റ്റോർ പൂട്ടിയെന്നും ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ആരോപിച്ചു.

പണം കിട്ടാനുള്ളവർ ബാങ്കിൽ പായ വിരിച്ച് കിടന്ന് സമരം ചെയ്തിട്ടും നടപടികളുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എൻ ജി കണ്ണൻ, പഞ്ചായത്ത്‌ അംഗം സിബി അഴകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!