KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശക്തമായ ഇടിമിന്നൽ : നടുങ്ങി കുഴഞ്ഞുവീണ വയോധികൻ മരിച്ചു.

എരുമേലി : കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന്റെ വയറിംഗ് പൂർണമായി തകർന്നപ്പോൾ ഇടിമിന്നൽ ശബ്ദത്തിൽ നടുങ്ങി കുഴഞ്ഞു വീണ വയോധികൻ മരിച്ചു. എരുമേലി തുമരംപാറ കോവളം വീട്ടിൽ വിജയൻ (63) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അടുത്ത ദിവസം ബൈപാസ് ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പുള്ള ടെസ്റ്റുകൾ നടത്തിയ ശേഷം വീട്ടിൽ വിശ്രമിക്കുമ്പോഴാണ് ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ അടിച്ച ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തിൽ കുഴഞ്ഞു വീണത്.

ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും അയൽവാസികളും ചേർന്ന് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂശ നൽകിയ ശേഷം കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഇടിമിന്നലിൽ വീട്ടിലെ വൈദ്യുത ഉപകരണങ്ങളും വയറിങ്ങും പൂർണമായി തകർന്ന നിലയിലാണ്. വീട്ടിൽ ഉണ്ടായിരുന്ന മറ്റാർക്കും പരിക്കില്ല. സമീപത്തെ രണ്ട് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് മരണപ്പെട്ട വിജയൻ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിക്കും. ഭാര്യ വാസന്തി. മക്കൾ – ആതിര, അജിത്. മരുമക്കൾ -രാഹുൽ, അമ്പിളി.

error: Content is protected !!