പെസഹാ ദിനത്തിൽ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ നടത്തിയ കാൽ കഴുകൽ ശുശ്രൂഷ.
.പെസഹാ ദിനത്തിൽ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ നടത്തിയ കാൽ കഴുകൽ ശുശ്രൂഷ.. പെസഹാ ദിനത്തിൽ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ പൊന്‍കുന്നം ഹോളി ഫാമിലി ഫൊറോന പള്ളിയിൽ കാൽ കഴുകൽ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ചു. യേശുക്രിസ്തു ശിഷ്യർക്കൊരുക്കിയ അന്ത്യാത്താഴത്തിന്റെ ഓർമ്മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹാ ആചരിക്കുന്നത്. ദേവാലയങ്ങളിൽ പ്രത്യേക തിരുകർമ്മങ്ങളും കാൽ കഴുകൽ ശുശ്രൂഷയും നടന്നു.ബിഷപ്പ് മാർ മാത്യു അറയ്ക്കൽ തിരുവസ്ത്രങ്ങൾ മാറ്റി, കച്ചയുടുത്ത് , അന്ത്യാത്താഴത്തിന്റെ ഓർമ്മ പുതുക്കി, ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ പ്രതീകങ്ങളായി ഇരുന്ന 12 പേരുടെ പാദങ്ങൾ, കഴുകി, തുടച്ച് ചുംബിച്ചു