കരുതൽ മേഖല: സംസ്ഥാനങ്ങൾ കോടതിയെയാണ് സമീപിക്കേണ്ടത് 

: : ബഫർ സോൺ വിഷയത്തിൽ സംസ്ഥാനങ്ങൾ നേരിട്ട് സുപ്രീംകോടതിയെയാണ് സമീപിക്കേണ്ടതെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം.

വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻകഴിയുമെന്നും കേന്ദ്ര-സംസ്ഥാനങ്ങളുടെ പൊതുപട്ടികയിലാണ് വനമുള്ളതെന്നും മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥർ പറഞ്ഞു. സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ബഫർ സോണായി നിലനിർത്തണമെന്ന സുപ്രീംകോടതി ഉത്തരവിൽ കേന്ദ്രം ഇടപെടണമെന്ന കേരളത്തിന്റെ നിലപാടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥർ.

ബഫർ സോൺ ഉയർത്തുന്ന ആശങ്ക പരിഹരിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നിയമസഭ പ്രമേയം പാസാക്കിയിരുന്നു. 

ഇതേത്തുടർന്ന് വിഷയത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം യോഗംവിളിച്ചെന്ന്് സംസ്ഥാന വനംമന്ത്രി എ.കെ. ശശീന്ദ്രൻ വെള്ളിയാഴ്ച പറഞ്ഞെങ്കിലും യോഗകാര്യം സ്ഥിരീകരിക്കാൻ കേന്ദ്ര ഉദ്യോഗസ്ഥർ തയ്യാറായില്ല. വിവിധ സംസ്ഥാനങ്ങളുമായി അനൗദ്യോഗികചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ഔദ്യോഗികചർച്ചകൾ തീരുമാനിച്ചിട്ടില്ല. 

വനം കൺകറന്റ് പട്ടികയിൽപ്പെട്ടതാണ്. അതിൽ സംസ്ഥാനങ്ങൾക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാൻകഴിയും. സുപ്രീംകോടതി വിധിയുടെ നിയമവശങ്ങൾ മന്ത്രാലയം പരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ചർച്ചകൾക്കായി കേരളത്തിന്റെ ചീഫ് സെക്രട്ടറി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ്‌ മാധ്യമങ്ങളോട് പ്രതികരിച്ചു.

error: Content is protected !!