KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വയോധികയെ കബളിപ്പിച്ച് പണം തട്ടി: 3 ബന്ധുക്കൾ അറസ്റ്റിൽ

പൊൻകുന്നം ∙ വയോധികയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ, തമിഴ്നാട് സ്വദേശികളായ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ചീപുരം സ്വദേശികളായ ആർ.മുരുകേശ് (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂവരും കഴി‍ഞ്ഞയിടെ ഇവരുടെ ബന്ധു ചിറക്കടവ് സ്വദേശി വയോധികയുടെ വീട്ടിൽ താമസിച്ചിരുന്നു. വയോധികയുടെ ഫോൺ കൈക്കലാക്കി അക്കൗണ്ടിൽനിന്ന് 1,04,000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് മാറ്റി. വീട്ടിൽനിന്ന് 36,000 രൂപയും കവർന്നെന്നു പൊലീസ് പറഞ്ഞു.

രണ്ടാഴ്ചയ്ക്കു ശേഷം പണം പിൻവലിക്കാൻ എടിഎമ്മിൽ എത്തിയപ്പോഴാണു വീട്ടമ്മയ്ക്കു പണം നഷ്ടമായത് മനസ്സിലായത്.

എസ്എച്ച്ഒ ടി.ദിലീഷ്, എസ്ഐമാരായ ഹരിഹരകുമാർ നായർ, എം.ജി.ബിജു, കെ.ജി.മനോജ്, എഎസ്ഐ ഷീന മാത്യു, സിപിഒ കിരൺ എസ്.കർത്താ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി മൂവരെയും റിമാൻഡ് ചെയ്തു.

error: Content is protected !!