കത്തോലിക്ക കോൺഗ്രസ് കൂടുതൽ ശക്തിയാർജ്ജിക്കേണ്ട സമയമായി: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: വർത്തമാനകാലഘട്ടത്തിൽ രൂപപ്പെട്ടുവരുന്ന വെല്ലുവിളികളെ നേരിടുന്നതിന് കത്തോലിക്ക കോൺഗ്രസ് കൂടുതൽ ശക്തിയാർജ്ജിക്കേണ്ട സമയമാണിതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ .
കത്തോലിക്ക കോൺഗ്രസ് 104 -ാം ജന്മവാർഷിക ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ .

സമുദായ സംഘടന എന്ന നിലയിൽ സഭയോടുള്ള സ്നേഹത്തിൽ നിന്നും ഉരുത്തിരിയുന്ന സംഘടിത മുന്നേറ്റമായി കത്തോലിക്ക കോൺഗ്രസ് മാറണം. നമ്മൾ ഉണരേണ്ട സമയമാണ്. ഒരുമിച്ച് മുന്നേറിയില്ലെങ്കിൽ ഒറ്റയ്ക്ക് തളരും. കക്ഷിരാഷ്ട്രീയ ഭേദമെന്യേ സമൂഹത്തോടുള്ള പ്രതിബദ്ധതയോടുകൂടി സമുദായത്തിൻ്റെ സ്വരമായി ഉണർന്നു പ്രവർത്തിക്കാൻ കത്തോലിക്ക കോൺഗ്രസിന് കഴിയട്ടെയെന്നും മാർ ജോസ് പുളിക്കൽ ആശംസിച്ചു.
രൂപത പ്രസിഡൻ്റ് ജോമി കൊച്ചുപറമ്പിലിൻ്റെ അധ്യക്ഷതയിൽ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തി. പുതുതായി രൂപീകരിച്ച കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ വികാരി ജനറാൾ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ റവ.ഡോ. മാത്യു പാലക്കുടി ആമുഖ സന്ദേശം നൽകി. എസ്.എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡൻ്റുമാരായ പ്രൊഫ. ജോസുകുട്ടി ജെ. ഒഴുകയിൽ, ടെസി ബിജു പാഴിയാങ്കൽ, രാജേഷ് ജോൺ, സെക്രട്ടറി ബെന്നി ആൻ്റണി, യൂത്ത് കൗൺസിൽ ഗ്ലോബൽ കോ-ഓർഡിനേറ്റർ ബിനു ഡൊമിനിക്, രൂപത ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, ട്രഷറർ ജോജോ തെക്കും
ചേരിക്കുന്നേൽ, സെക്രട്ടറിമാരായ മിനി സണ്ണി മണ്ണംപ്ലാക്കൽ, സിനി ജിബു നീറനാക്കുന്നേൽ, ഗ്ലോബൽ സമിതിയംഗം സണ്ണിക്കുട്ടി അഴകംപ്രായിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ നൃത്തപരിപാടിയും അരങ്ങേറി.

error: Content is protected !!