KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വീട് നവീകരിച്ചു നൽകി സക്ഷമ സംഘടന

ചിറക്കടവ് ∙ കിടപ്പുരോഗിയായ പെൺകുട്ടിയുടെ ചോർന്നൊലിച്ച വീട് ഭ ിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സക്ഷമ സംഘടന നവീകരിച്ച് നൽകി. മണക്കാട്ട് ഭാഗത്തുള്ള വീട് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണു നവീകരിച്ചത്. ഫൗണ്ടേഷൻ ഒരു ലക്ഷം രൂപയും സക്ഷമ പ്രവർത്തകർ സമാഹരിച്ച രണ്ടു ലക്ഷം രൂപയും ഉപയോഗിച്ചാണ് പണികൾ പൂർത്തിയാക്കിയത്. നിർമാണ സാമഗ്രികൾ പലരും സൗജന്യമായി നൽകിയതും സഹായകമായെന്ന് സക്ഷമ ഭാരവാഹികൾ അറിയിച്ചു. ഇന്നു രാവിലെ 10.30ന് പാലുകാച്ചൽ നടത്തും.

error: Content is protected !!