KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുറ്റികുരുമുളക് തൈ വിതരണം ചെയ്‌തു

പാറത്തോട് :- 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,50,000/- രൂപ വകയിരുത്തി കൃഷിക്കാർക്കായി കുറ്റികുരുമുളക് തൈ വിതരണം ചെയ്തു. ഗ്രാമപഞ്ചയത്തിലെ 100 കർഷകർക്ക് 10 തൈകൾ വീതം ഗ്രോബാഗിൽ വേരുപിടിപ്പിച്ച കുരുമുളക് തൈ ആണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹനന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു കോക്കാട്ട് കർഷകർക്ക് തൈ വിതരണം ചെയ്തു ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.

ചെയര്‍മാന്‍മാരായ ജോണിക്കുട്ടി മഠത്തിനകം, ഷേര്‍ലി വര്‍ഗ്ഗീസ്, വിജയമ്മ വിജയലാല്‍, മെമ്പര്‍മാരായ . റ്റി. രാജന്‍, കെ കെ ശശികുമാര്‍, . സോഫി ജോസഫ്, അലിയാര്‍ കെ.യു, സുമീന അലിയാര്‍, . ജോളി തോമസ്, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, .സിയാദ് കെ.എ, ഷാലിമ്മ ജെയിംസ്, .ബീനാ ജോസഫ്, ജിജി ഫിലിപ്പ്, . കെ.പി സുജീലന്‍ , കൃഷി ഓഫീസര്‍ കുമാരി. അമൃത സൈമണ്‍ എന്നിവര്‍ ആശംസ അറിയിച്ചു.

error: Content is protected !!