വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കണം
മണങ്ങല്ലൂർ : നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റത്തിലൂടെ ബുദ്ധിമുട്ടുന്ന ജങ്ങളുടെമേൽ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയിലൂടെ സര്‍ക്കാര്‍ അധികഭാരം കെട്ടിവെയ്ക്കുകയാണെന്ന് കോൺഗ്രസ് മണങ്ങല്ലൂർ മേഖല നേതൃയോഗം ആരോപിച്ചു. കെ .എസ് . ഇ. ബിക്ക് 2771 കോടി രൂപ പിരിഞ്ഞുകിട്ടാനുള്ളത് മേടിച്ചെടുക്കുന്നതിന് പകരം ബാധ്യത നിരക്കുവർദ്ധനയിലൂടെ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണെന്നും നേതൃയോഗം ആരോപിച്ചു. വൈദ്യുതി നിരക്കുവർധന അടിയന്തിരമായി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ബൂത്ത് പ്രസിഡന്റ് ടോമി തുണ്ടിയലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. ജോസഫ് ജോസഫ് ഉറുമ്പനിരപ്പിൽ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷെജി പാറയ്ക്കൽ, മനു കുര്യാക്കോസ്, എ.ജെ തങ്കച്ചൻ, സിബി കണ്ടത്തുങ്കൽ, ജോസ് എഴുപ്ലാക്കൽ, ഇ എം മാഹിൻ, വി കെ രാധാകൃഷ്ണൻ, ആൽബിൻ മാത്യു, എബിൻ മാത്യു, ആർ കുഞ്ഞോമന, ജോജോ ഐസക്ക്, സെബാസ്റ്റ്യൻ നീർവേലി, സക്കീർ ആലംപരപ്പ്, ജോൺസൺ ജേക്കബ്, ജോസ് കാരക്കാട് എന്നിവർ പ്രസംഗിച്ചു.