എം.എൽ. എ നടത്തുന്ന നീക്കം രാഷ്ട്രീയ നാടകം : യുഡിഎഫ് നേതാക്കൾ

കാഞ്ഞിരപ്പള്ളി :പാറത്തോട് സർവീസ് സഹകരണ ബാങ്കിലെ പ്രശ്നങ്ങളുമായി ബന്ധപെട്ട് എം.എൽ.എ വിളിച്ചു ചേർക്കുന്ന യോഗം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള നാടകമാണ് എന്ന് യുഡിഎഫ് നേതാക്കളായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി. എം ഹനീഫ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി നമ്പുടാഗം, മുസ്ലിം ലീഗ് പാറത്തോട് മണ്ഡലം പ്രസിഡന്റ് പി. എം സൈനുൽ ആബിദീൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.

തങ്ങളുടെ ഭരണ നേതൃത്വത്തിന്റെ കീഴിൽ തുടർച്ചയായി മൂന്ന് വർഷവും ബാങ്ക് വൻ നഷ്ടത്തിൽ ആയി. ഇക്കാലയളവിൽ പല നിക്ഷേപകരുടെയും പേരിൽ ഇല്ലാത്ത വായ്പ എടുത്തും അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ ചിട്ടിയെടുത്തും ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ ഭീമമായ തുക കുടിശിഖ വരുത്തിയും വൻ അഴിമതിക്ക് കളം ഒരുക്കുകയാണുണ്ടായതെന്ന് ഇവർ ആരോപിച്ചു. മുൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ചില ബോർഡ് അംഗങ്ങളെയും മുൻ ജീവനക്കാരിൽ ചിലരെയും ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളെയും മാറ്റിനിർത്തിയാണ് യോഗം വിളിച്ചിട്ടുള്ളത് എന്നത് തന്നെ രാഷ്ട്രീയ വിവേചനത്തിന്റെ തെളിവാണ് ബാങ്കിന്റെ പൊതുയോഗം വിളിച്ച് ചേർക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് മാത്രമാണ് അധികാരം എന്നിരിക്കെ മറ്റൊരു ബാങ്കിന്റെ മുൻ പ്രസിഡന്റും ഇപ്പോഴും ഡയറക്ടർ ബോർഡ് മെമ്പറുമായ എം.. എൽ. എ പാറത്തോട് ബാങ്കിന്റെ യോഗം വിളിച്ച് അഴിമതിക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എന്നും അവർ ആരോപിച്ചു.

error: Content is protected !!