മുണ്ടക്കയം ടി .ആർ . ആൻഡ് . ടി എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം
മുണ്ടക്കയം : ടി .ആർ . ആൻഡ്. ടി എസ്റ്റേറ്റിലെ മതമ്പയിൽ ശനിയാഴ്ച പകൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി.
പതിനേഴോളം കാട്ടാനകളുടെ കൂട്ടമാണ് ഇവിടെ ഇറങ്ങിയത്.
കഴിഞ്ഞ കുറെ മാസങ്ങളായി മേഖലയിൽ പുലി, ചെന്നായ,കാട്ടുപോത്ത്, കുരങ്ങ്, ആന, തുടങ്ങിയ കാട്ടുമൃഗശല്യത്തിൽ ജനങ്ങൾ വലയുകയാണ്.
ഫോറസ്റ്റ് അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് കൊയ്നാട് ഭാഗത്തെ ജനങ്ങൾ കഴിഞ്ഞദിവസം ഫോറസ്ററ് ഓഫീസ് ഉപരോധിച്ചിരുന്നു.