KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശുചിത്വ സന്ദേശറാലി നടത്തി

കാത്തിരപ്പള്ളി പഞ്ചായത്തും സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി കാഞ്ഞിരപ്പള്ളിയിൽ ശുചിത്വ സന്ദേശറാലിയും തുണി സഞ്ചി വിതരണവും നടത്തി. കാഞ്ഞിരപ്പള്ളി കുരിശുങ്കൽ കുരിശു നിന്നും ആരംഭിച്ച റാലി പേട്ട കവലയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉദ്‌ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ അധ്യക്ഷനായി.ബി ആർ അൻഷാദ്, ബെബിൻ ജോൺ വർഗീസ്, റോസമ്മ തോമസ്, വി എൻ രാജേഷ്, ശ്യാമള ഗംഗാധരൻ, ഷക്കീലാ നമ്പീർ ,സുമി ഇസ്മായിൽ, ബിജു പത്യാല, അൻഷാദ് ഇസ്മായിൽ, സ്ക്കറിയാച്ചൻ ഞാവള്ളി, ജോർജ് കോര, ജോൺ മാത്യു എന്നിവർ സംസാരിച്ചു.

error: Content is protected !!