ആലോചനാ യോഗം
പാറത്തോട്: പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഭരണസമിതി നിലവില്‍ ഇല്ലാത്തതിനാല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ്. ബാങ്കിനെ സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന ആശങ്കകള്‍ ദൂരീകരിക്കുന്നതിനും , വസ്തുതകള്‍ ഓഹരി ഉടമകളേയും, ഇടപാടുകാരെയും ബോധ്യപ്പെടുത്തുന്നതിനും, ബാങ്ക് സംരക്ഷിച്ച് മുന്നോട്ട് പോകുന്നതിനും സാഹചര്യമൊരുക്കുന്നതിന് വേണ്ടി പാറത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിലെ ഓഹരി ഉടമകളുടെയും, ഇടപാടുകാരുടെയും ഒരു അനൌദ്യോഗീക യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വെളിച്ചിയാനി സെന്‍റ് തോമസ് പള്ളി പാരിഷ് ഹാളില്‍ വച്ച് കൂടുന്നതാണ്. നാട്ടിലെ കൃഷിക്കാരുടെയും, സാധാരണക്കാരുടെയും ആശ്രയമായ ഈ സ്ഥാപനത്തെ നല്ലനിലയില്‍ മുന്നോട്ട് നയിക്കുന്നതിനാവശ്യമായ കൂടിയാലോചനകളും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉപകരിക്കുന്നതിന് ലക്ഷ്യം വച്ചുള്ള ആലോചനാ യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അറിയിച്ചു.