മൊബൈൽ പിടിച്ചുപറിച്ചയാൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വച്ചു ബസ് യാത്രക്കാരന്റെ മൊബൈല്‍ പിടിച്ചുപറിച്ചയാളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനെല്ലൂര്‍ പുതുക്കാട്ടുതറ റെജി ജോര്‍ജി (51)നെയാണ് അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. വിശദമായ ചോദ്യംചെയ്യലില്‍ രണ്ടു മൊബൈല്‍ ഫോണുകള്‍ കൂടി ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഇതു മറ്റു സ്ഥലങ്ങളില്‍നിന്നു മോഷ്ടിച്ചതാണെന്നു പ്രതി പറഞ്ഞു.
കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ ഷിന്റോ പി. കുര്യന്, എസ്ഐമാരായ അരുണ്‍ തോമസ്, ബിനോയ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.