ഒരു നാടിന്റെ പ്രാർത്ഥന വിഫലമായി. എല്ലാവരെയും നൊമ്പരപ്പെടുത്തി അസ്‌നമോൾ യാത്രയായി
മുണ്ടക്കയം : ഒരു കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ ഒരു നാടൊന്നിച്ചു കൈ കോർത്തെങ്കിലും, എല്ലവരെയും നൊമ്പരപ്പെടുത്തി അവൾ വിടപറഞ്ഞു. മുണ്ടക്കയം, വണ്ടൻപതാൽ പ്ലാമൂട്ടിൽ അബീസ് -ദമ്പതികളുടെ മൂത്തമകൾ അസ്‌ന(പൊന്നൂസ്-ഏഴ്)ആണ് മരിച്ചത്. മജ്ജമാറ്റിവക്കൽ ശസ്ത്രക്രീയക്കു ശേഷം കഴിഞ്ഞ ഒന്നരമാസക്കാലമായി ചികില്‍സയിലിരിക്കെയാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിച്ചത്.
ചികിത്സയ്ക്കായി നാടൊന്നിച്ചു പണസമാഹരണം നടത്തിയിരുന്നു. മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.ഒന്നരവയസ്സുകാരി ഐനൂസ് ഏക സഹോദരിയാണ് . കബറടക്കം നടത്തി.